09:06pm 30 July 2026
NEWS
കീർത്തി സുരേഷ് വീണ്ടും ബോളിവുഡിലേക്ക്..
19/01/2026  01:06 PM IST
Cinema desk
കീർത്തി സുരേഷ് വീണ്ടും  ബോളിവുഡിലേക്ക്

 

2024-ൽ പുറത്തിറങ്ങിയ 'ബേബി ജാൻ' എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ സ്വാധീനം ചെലുത്തിയില്ല. എന്നിരുന്നാലും, ഈ പരാജയം കീർത്തി സുരേഷിനെ ബാധിച്ചില്ല എന്നതിന് ഉദാഹരണമാണ് അവർ അടുത്ത് തന്നെ മറ്റൊരു ഹിന്ദി സിനിമയിൽ അഭിനയക്കാൻ പോകുന്നു എന്നുള്ള വാർത്ത! ബോളിവുഡിലെ പ്രശസ്ത നടന്മാരായ ടൈഗർ ഷ്രോഫും, വിദ്യുത് ജംവാളും പ്രധാന വേഷങ്ങളിൽ എത്തുന്ന ആക്ഷൻ ചിത്രത്തിലാണത്രെ  കീർത്തി സുരേഷ് നായികയായി അഭിനയിക്കാനിരിക്കുന്നത്. ഇത് സംബന്ധമായുള്ള കരാറിൽ കീർത്തി സുരേഷ് ഒപ്പുവെച്ചു എന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. വിവാഹത്തിന് ശേഷം വളരെ സെലെക്ടിവായി ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന കീർത്തി സുരേഷ് ഇപ്പോൾ  ഇപ്പോൾ തെലുങ്ക് സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം  'റൗഡി ജനാർദ്ദന' എന്ന ചിത്രത്തിലാണ്  അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത് ഈ ചിത്രം ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img